ചാവക്കാട്: ഗുരുവായൂർ എം.എൽ.എയായി എൻ.കെ അക്ബർ സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നേക്ക് 3 വർഷം. ഗുരുവായൂർ നിയോജകമണ്ഡലത്തിൽ പ്രധാന വികസനപ്രവർത്തനങ്ങളിൽ ആത്മാർത്ഥമായ ഇടപെടൽ തുടരുകയാണെന്ന കുറിപ്പുമായി എൻ.കെ അക്ബർ എം.എൽ.എ. മൂന്നുവർഷത്തെ കാലയളവിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികളുടെ വിവരങ്ങൾ പങ്കുവെച്ച് എൻ.കെ അക്ബർ എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിട്ടു.
ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച പ്രധാന പദ്ധതികൾ
• ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തീകരിച്ചു.
• ഗുരുവായൂര്‍ മേല്‍പ്പാലം – 22.5 കോടി രൂപ കിഫ്‌ബി ഫണ്ട് ചിലവഴിച്ചു നിർമാണം പൂർത്തീകരിച്ചു പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
• കടപ്പുറം പഞ്ചായത്തിൽ സൈക്ലോൺ ഷെൽട്ടർ നിർമാണം പൂർത്തീകരിച്ചു.
• എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് സബ് സെന്റർ ആരംഭിച്ചു.
• കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് നിർമാണം പൂർത്തീകരിച്ചു
• ചാവക്കാട് കോടതി സമുച്ചയം – (38 കോടി രൂപ)
നിർമാണം നടന്നുകൊണ്ടിരിക്കുന്നു.
• ചേറ്റുവ രാമുകാര്യാട്ട് സിനിമ തിയറ്റര്‍ (5 കൂടി രൂപ) ടെൻഡർ നടപടികൾ പൂർത്തിയായി നിർമാണ പ്രവർത്തികൾ ആരംഭിക്കാനിരിക്കുന്നു.
• ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഔട്ട് പേഷ്യന്റ് വിഭാഗം – 1.9 കോടി ചിലവഴിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.
• മണ്ഡലത്തിൽ ഒരു കളിസ്ഥലം പദ്ധതി പ്രകാരം പുന്നയൂര്‍ പഞ്ചായത്തിൽ 1 കോടി രൂപ ചിലവഴിച്ചു നിർമിക്കുന്ന കളിസ്ഥലത്തിന്റെ നിർമാണം അടുത്ത മാസം ആരംഭിക്കുന്നു.
• ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് നവീകരണം – 75 ലക്ഷം രൂപ എം.എൽ.എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിക്കും. നിലവിൽ നിർമിതിയുടെ ഡ്രോയിങ് പൂർത്തിയായിട്ടുണ്ട്. ഉടനെ തന്നെ നിർമാണ പ്രവർത്തികൾ ആരംഭിക്കും.
•ചാവക്കാട് പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം-2 കോടി
• ചാവക്കാട് പൊതുമരാമത്ത് ഓഫീസ് കോംപ്ലക്സ് നിർമാണത്തിന് 2 കോടി
• പൂക്കോട് ഫാമിലി ഹെൽത്ത് സെന്റർ – പുതിയ കെട്ടിട നിർമാണത്തിന് 2 കോടി
• ചാവക്കാട് ബീച്ചില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്
• പുന്നയൂര്‍ക്കുളം പഞ്ചായത്ത് കടല്‍ ഭിത്തി – 4.25 കോടി
• ആയിരം കണ്ണി- മീന്‍ കടവ് പാര്‍ശ്വഭിത്തി – 1.45 കോടി
• ഗുരുവായൂർ KTDC ടൂറിസം ഗസ്റ്റ്ഹൌസ് – 28 കോടി
• കടപ്പുറം ഗ്രാമപഞ്ചായത്തില്‍ ഹാര്‍ബര്‍ തോട് സംരക്ഷണത്തിനും പാലംകടവ് നടപ്പാലത്തിന് സമീപം സ്ലൂയിസ് നിര്‍മ്മിക്കുന്നതിനുമായി 50 ലക്ഷം രൂപ
• സബ്‌രജിസ്റ്റാര്‍ ഓഫീസ് അണ്ടത്തോട് -1.8 കോടി രൂപ ചിലവഴിച്ചു നിർമാണം പൂർത്തീകരിച്ചു.
• ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ യാത്രാ ഫ്യൂവല്‍സ് ഔട്ട്ലെറ്റ്
• കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് 30 സെന്റ് സ്ഥലം വാങ്ങിക്കുന്നതിന് പ്രത്യേക അനുമതി, കെട്ടിട നിര്‍മാണത്തിന് 99.5 ലക്ഷം രൂപ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു. നിർമാണം ആരംഭിച്ചു.
•അണ്ടത്തോട് സ്കൂളിൽ പുതിയ കെട്ടിട നിർമാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
• കടപ്പുറം, എങ്ങണ്ടിയൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കടപ്പുറം പഞ്ചായത്തിൽ കുടിവെള്ള ടാങ്കിന്റെയും, അനുബന്ധ പ്രവർത്തികളുടെയും നിർമാണ ഉദ്ഘാടനം കഴിഞ്ഞു. നിർമാണ പ്രവർത്തി പുരോഗമിക്കുന്നു
• ഒരുമനയൂർ പഞ്ചായത്തിൽ ഹോമിയോ ഡിസ്‌പെൻസറി ആരംഭിക്കാൻ ഭരണാനുമതിയായി.
• പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് കോളനിയിൽ താമസിക്കുന്ന 15 കുടുംബങ്ങൾക്ക് പട്ടയം.
• എടക്കഴിയൂർ മത്സ്യഗ്രാമത്തിൽ 6.91 കോടി രൂപയുടെ വികസന പദ്ധതികൾ
•മുനക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിലും ചേറ്റുവ ഹാർബറിലും ഫ്ലോറ്റിംഗ് ജെട്ടി നിർമാണത്തിന് ഭരണാനുമതിയായി.
• ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ അംഗീകൃത വായനശാലകള്‍ക്കായി പ്രത്യേക വികസന നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് പുസ്തകങ്ങള്‍ വിതരണം ചെയ്തു.
പ്രധാന കെട്ടിടങ്ങൾ 153 കോടി (13 കെട്ടിടങ്ങൾ) രൂപയും
പ്രധാന റോഡുകൾ 35 കോടി (11 റോഡുകൾ) രൂപയുമാണ് വകയിരുത്തിയിട്ടുള്ളതെന്നും ഇതിൽ റോഡുകളുടെ നവീകരണ പ്രവർത്തികൾ മിക്കതും പൂർത്തീകരിച്ചിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്.
മണ്ഡലത്തിലെ 90% PWD റോഡുകളും BMBC പ്രവർത്തി പൂർത്തീകരിച്ചു.
കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. 3 കോടിയിലധികം രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനകം തന്നെ മണ്ഡലത്തിലെ കഷ്ടതകൾ അനുഭവിക്കുന്ന ജനാവിഭാഗങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടി സാധിച്ചതായും ഗുരുവായൂർ മണ്ഡലത്തിന്റെ മനസ്സ് തൊട്ടറിഞ്ഞുള്ള വികസന-ക്ഷേമ പ്രവർത്തങ്ങൾക്കാണ് തുടർന്നും നേതൃത്വം കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്നും ക്രിയാത്മകമായ നിർദേശങ്ങളും, അഭിപ്രായങ്ങളുമായി കൂടെയുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നതായും എൻ.കെ. അക്ബർ എം.എൽ.എ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.