Friday, September 20, 2024

ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയിൽനിന്ന് ഒരുകോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പോലീസ് പിടികൂടിയത്. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്ത്. കണ്ണൻതന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്.

സുകുമാരിയമ്മ എടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ എഫ്.ജി. 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നുപറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽനിന്ന് ടിക്കറ്റുകൾ തിരികെവാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാൾ തിരികെനൽകി.

അതേസമയം അടുത്തുണ്ടായിരുന്ന ഒരു കച്ചവടക്കാരൻ ടിക്കറ്റ് നമ്പർ ഒന്നാംസ്ഥാനം ലഭിച്ചതല്ലേയെന്ന് സുകുമാരിയമ്മയോട് സംശയവും പ്രകടിപ്പിച്ചിരുന്നു.

തനിക്ക് ലോട്ടറിയടിച്ചെന്നും ഇത് എടുത്തയാൾ പണമില്ലാത്തതിനാൽ തിരികെനൽകിയതാണെന്നും കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പുറത്തറിയാൻ സഹായിച്ചത്. ലോട്ടറി ലഭിച്ചതിന് സുഹൃത്തുക്കൾക്ക് മധുരം വിതരണംചെയ്യുകയും ചെയ്തു. വഴിയോരക്കച്ചവടക്കാർ വഴി വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പോലീസിൽ പരാതിനൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments