Friday, November 22, 2024

ഒരുമനയൂരിൽ ദേശീയ ഡെങ്കി ദിനം ആചരിച്ചു 

ഒരുമനയൂർ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുമനയൂർ  പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ഡെങ്കിദിനം ആചരിച്ചു. ഡെങ്കിപനി ഹൈ റിസ്ക് പ്രദേശത്തെ എല്ലാ വീടുകളിലും കൊതുക് ഉറവിട നശികരണവും ബോധവത്കരണ ക്ലാസ്സും നടത്തി. മുത്തന്മാവ് സെന്ററിൽ നടന്ന പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ നിർവഹിച്ചു.  ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ  പി.എം  വിദ്യാസാഗർ ഡെങ്കി പനി ബോധവത്കരണ ക്ലാസെടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് മാരായ വി.വി അജിത, എൻ.എസ്‌ സുമംഗല, കെ.എസ്‌ ഹണിമോൾ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മണിമേഖല, ആശ പ്രവർത്തകർ തുടങ്ങിയവർ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഉറവിട നശികരണവും മഴക്കാല പൂർവ്വ ശുചീകരണവും നടക്കുമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments