Friday, September 20, 2024

എം.എൽ.എയുടെ അന്ത്യശാസനം ഫലം കണ്ടു; അറ്റകുറ്റപണികൾ പൂർത്തീകരിച്ച് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിച്ചു; നാളെ മുതൽ കുടിവെള്ളം വിതരണം ചെയ്യും

ചാവക്കാട്: എം.എൽ.എയുടെ അന്ത്യശാസനം ഫലം കണ്ടു. ദേശീയപാതയിലെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിച്ചു. നാളെ മുതൽ കുടിവെള്ളം വിതരണം ചെയ്യുമെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി.എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2  ,3 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ ദേശീയപാത നിർമ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് തകര്‍ന്നത്. 15 ദിവസത്തിനകം കണക്ഷന്‍ പുനസ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ ആ ഉറപ്പിന്നും ഫലമുണ്ടായില്ല. ഇതോടെയാണ് 48 മണിക്കൂറിനകം കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കണമെന്ന് എൻ.കെ അക്ബർ എംഎൽഎ കഴിഞ്ഞദിവസം  വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ക്ക്  കർശന നിർദേശം നല്‍കിയത്.

48 മണിക്കൂറിനകം കണക്ഷന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ദേശീയ പാതയിലെ  നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും എം.എല്‍.എ വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയറെ അറിയിച്ചിരുന്നു. ഇതോടെയാണ് 48 മണിക്കൂർ തുടർച്ചയായ പ്രയത്നം മൂലം  പൈപ്പിടൽ പൂർത്തീകരിച്ചത്. നാളെ മുതൽ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ 1, 2  ,3 വാര്‍ഡുകളിലേക്കുള്ള വാർഡുകളിൽ കുടിവെള്ള വിതരണം ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments