Saturday, April 12, 2025

സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചുവയസുകാരി മുങ്ങിമരിച്ചു

കുന്നംകുളം: സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ പഴഞ്ഞി വെസ്റ്റ് മങ്ങാട് സ്വദേശിനി അഞ്ചുവയസുകാരി മുങ്ങിമരിച്ചു. കുന്നംകുളം ഡിസൈപ്പിൾസ് ടാബർനാക്കിൾ ചർച്ച് സഭാംഗമായ പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടിൽ ഷെബിൻ ലിജി ദമ്പതികളുടെ മകൾ ജനിഫർ (അഞ്ച്) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.30 തോടെ ആലുവയിൽ വെച്ചായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. താൽകാലികമായി താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇത് കണ്ട് ഓടിക്കൂടിയവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയിൽ. നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടു വരും.

മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം പഴഞ്ഞി വെസ്റ്റ് മങ്ങാട് വീട്ടിൽ നാളെ (ബുധൻ) രാവിലെ 10 ന് കൊണ്ടുവരും. തുടർന്ന് മൃതദേഹം കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ സംസ്കരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments