Friday, November 22, 2024

മണ്ണുത്തിയിൽ 12 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

തൃശൂർ: മണ്ണുത്തിയിൽ അന്തർ സംസ്ഥാന ബസ്സിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 12 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ്  പിടികൂടി. പുന്നയൂർക്കുളം കല്ലാറ്റിൽ ഷമിൽ ഷെരീഫ് ആണ് പിടിയിലായത്. ആന്ധ്രയിലെ കഞ്ചാവ് മൊത്ത വിതരണക്കാരുടെ കയ്യിൽ നിന്നും  കഞ്ചാവ് വാങ്ങി ആലുവയിലേക്ക് കടത്തുന്നതിനിടയിലാണ് ഇയാളെ എക്സൈസ് കൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്  തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡും തൃശൂർ എക്സൈസ്  എൻഫോഴ്‌സ്മെന്റ്  സ്‌ക്വാഡും  എൻ.എച്ച് പെട്രോളിങ് പാർട്ടിയും ചേർന്ന്  മണ്ണുത്തിയിൽ വാഹന പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ ആയി തിരിച്ചായിരുന്നു വാഹന പരിശോധന നടത്തിയിരുന്നത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് ശേഖരിക്കുന്ന പ്രതി കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന് ചെറിയ പൊതികളിലാക്കി ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ആണ് വിതരണം ചെയ്തിരുന്നത്. ആന്ധ്രയിൽ നിന്നും 50,000 രൂപ കൊടുത്തു പ്രതി വാങ്ങിയ  കഞ്ചാവ് ചെറു പൊതികളാക്കി വിൽക്കുമ്പോൾ 750,000 രൂപ ലഭിക്കുമെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു. പ്രതിയെ എക്സൈസ് സംഘം ചോദ്യം ചെയ്തു വരികയാണ്. എക്സൈസ് ഇൻസ്പെക്ടർമാരായ ശങ്കർ പ്രസാദ്, സുദർശനകുമാർ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ ടി.ജി മോഹനൻ, കെ.എം സജീവ്, പ്രിവന്റീവ് ഓഫീസർമാരായ എം.എം മനോജ് കുമാർ, വി.ആർ ജോർജ്, എം.കെ കൃഷ്ണപ്രസാദ്, എം.എസ് സുധീർകുമാർ, ടി.ആർ സുനിൽ, പി.ബി സിജോമോൻ, വി.വി കൃഷ്ണകുമാർ, സനീഷ് കുമാർ, കണ്ണൻ, എക്സൈസ് ഡ്രൈവർമാരായ സംഗീത്, ഷൈജു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments