Friday, September 20, 2024

വയനാട് സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചു- കർണാടകയിൽ മോദി

കര്‍ണാടക: വയനാട് സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സര്‍ക്കാര്‍ നിരോധിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ബലഗാവിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി.


വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചു. ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയാണത്. പി.എഫ്.ഐ യെ സര്‍ക്കാര്‍ നിരോധിച്ചതാണ്. വയനാട് സീറ്റ് ജയിക്കാനായി പി.എഫ്.ഐയ്ക്ക് കോണ്‍ഗ്രസ് പ്രതിരോധം തീർക്കുകയാണ്, മോദി ആരോപിച്ചു.

രാജഭരണത്തില്‍ അവര്‍ക്ക് എന്തും ചെയ്യാമെന്നും മറ്റൊരാളുടെ ഭൂമിയടക്കം പിടിച്ചെടുക്കാമെന്നും രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസാണ് സ്വാതന്ത്ര്യം നേടി ജനാധിപത്യം കൊണ്ടുവന്നതെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് മോദി മറുപടി നല്‍കി.

വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനാണ് രാഹുലിന്റെ പ്രസ്താവനയെന്നും നവാബുമാര്‍, നിസാമുകള്‍, സുല്‍ത്താന്‍മാര്‍ എന്നിവര്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും മോദി പറഞ്ഞു. ആയിരത്തോളം ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസേബിന്റെ അതിക്രമങ്ങളെ കോണ്‍ഗ്രസ് ഓര്‍ക്കുന്നില്ല. ഔറംഗസേബിനെ പ്രകീര്‍ത്തിക്കുന്ന പാര്‍ട്ടികളുമായാണ് കോണ്‍ഗ്രസ് രാഷ്ട്രീയസഖ്യമുണ്ടാക്കുന്നത്. ഞങ്ങളുടെ തീര്‍ഥാടനകേന്ദ്രങ്ങള്‍ തകര്‍ത്തവരെക്കുറിച്ചും കൊള്ളയടിച്ചവരെകുറിച്ചും ജനങ്ങളെ കൊലപ്പെടുത്തിയവരെക്കുറിച്ചും അവര്‍ സംസാരിക്കുന്നില്ലെന്നും മോദി പറഞ്ഞു.

അടുത്തിടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകള്‍ നേഹ കൊല്ലപ്പെട്ട സംഭവത്തിലും മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രീണനത്തിനാണ് മുന്‍ഗണന കൊടുക്കുന്നത്. അവരെ സംബന്ധിച്ച് നേഹയേപ്പോലുള്ള മക്കളുടെ ജീവന് യാതൊരു വിലയുമില്ല. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം, മോദി ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments