Friday, September 20, 2024

കേരളം വിധിയെഴുതുന്നു; പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. മികച്ച ബൂത്തുകളിലും നീണ്ടകൃൂ ദൃശ്യമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും പുതിയത് എത്തിച്ച് വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, സ്ഥാനാര്‍ഥികളായ തോമസ് ഐസക്, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ഹൈബി ഈഡന്‍ എന്നിവരെല്ലാം ഏഴരയ്ക്ക് മുന്നെ തന്നെ വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നു. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.

പ്രശ്നബാധിതബൂത്തുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 – ബാലറ്റ് യൂണിറ്റുകൾ, 30,238 – കൺട്രോൾ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments