Friday, April 18, 2025

യുവി വാരിയേഴ്‌സ് ഫുട്ബോൾ ലീഗിൽ ശുബ്ബാൻ എഫ്.സി ചാമ്പ്യൻമാർ; ഒയാസിസ് ആശുപത്രിപ്പടിക്ക് റണ്ണേഴ്സ് ട്രോഫി

കടപ്പുറം: യുവി വാരിയേഴ്‌സ് കടപ്പുറം സംഘടിപ്പിച്ച ഒന്നാമത് യുവി വാരിയേഴ്‌സ് ഫുട്ബോൾ ലീഗ് ശുബ്ബാൻ എഫ്.സി ചാമ്പ്യൻമാരായി. മൂന്നാഴ്ചകളായി  കടപ്പുറത്തെ 75 ൽ പരം ഫുട്ബോൾ താരങ്ങൾ ആറു ടീമുകളിലായി കടപ്പുറം ജി.വി.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ ബൂട്ട് കെട്ടിയ ഫുട്ബോൾ ലീഗിന്റെ ഫൈനലിൽ ഒയാസിസ് ആശുപത്രിപ്പടിയെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ശുബ്ബാൻ എഫ്.സി പരാജയപ്പെടുത്തിയത്.  ലക്‌മിയായിരുന്നു വിജയ ഗോൾ നേടിയത്.

ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയറായി റിച്ചുവിനെയും ഗോൾ കീപ്പറായി അൻഫാസിനെയും ടോപ് സ്കോർറായി ലക്‌മിയെയും ഡിഫെൻഡറായി ജാസിബിനെയും, എമെർജിങ് പ്ലേയറായി ചില്ലാച്ചിയേയും തെരഞ്ഞെടുത്തു..

ഹയാത്ത് ഹോസ്പിറ്റൽ എം.ഡി ശൗജാദ് ഡോക്ടർ മുഖ്യാതിഥിയായി. ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ്‌ സി.എ ഗോപപ്രതാപൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. യുവി വാരിയേഴ്‌സ് ഓണർ ആഷിഖ് യുവി, യൂനസ്, ആബിദ്, ഷാഫി ശുബ്ബാൻ എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments