Monday, November 25, 2024

ലുലുവില്‍ നിന്ന് ഒന്നരക്കോടി തട്ടിയ സംഭവം; മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍

അബുദാബി: അബുദാബി ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസിനെ അബുദാബി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അബുദാബി  ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്  ക്യാഷ് ഓഫീസ് ഇൻ ചാർജായി  ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയത് .

ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സെൻ്ററിലെ ക്രിമിനൽ അന്വേഷണ സംഘങ്ങൾ ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതോടെ പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രോസിക്യൂട്ടർ ഓഫീസിൻ്റെ തുടർ നിയമനടപടികൾ വരെ പ്രതിയുടെ അവസ്ഥ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments