Friday, September 20, 2024

ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു; വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും പുരസ്കാരവും സമ്മാനിച്ചു

ഗുരുവായൂർ: ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം ആഘോഷിച്ചു. മൂന്നു വർഷ കലാപഠനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം. രാവിലെ 9 മണിക്ക് വാദ്യവിദ്യാലയം വിദ്യാർത്ഥികളുടെ നാഗസ്വര കച്ചേരിയോടെയായിരുന്നു തുടക്കം. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നിർവ്വഹിച്ചു.

ദേവസ്വം ഭരണസമിതി അംഗം കെ.പി വിശ്വനാഥൻ അധ്യക്ഷനായി. വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ശിവദാസൻ ടി.വി റിപ്പോർട്ട് അവതരിപ്പിച്ചു. തവിൽ വിദ്വാൻ ആലപ്പുഴ എസ് വിജയകുമാർ മുഖ്യാതിഥിയായിരുന്നു. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ വിതരണം ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെ ദേവസ്വം വേദിക് ആൻ്റ് കൾച്ചറൽ റിസർച്ച് സെൻ്റർ ഡയറക്ടർ ഡോ.പി.നാരായണൻ നമ്പൂതിരി അനുമോദിച്ചു. മികച്ച നാഗസ്വര വിദ്യാർത്ഥിക്കും തവിൽ വിദ്യാർത്ഥിക്കും ചടങ്ങിൽ എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ നൽകി. ദേവസ്വം ഭരണസമിതി അംഗം സി മനോജ് ആശംസ നേർന്നു. തവിൽ അധ്യാപകൻ രഞ്ചിത്ത് ആർ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് ബാഹുലേയൻ കെ. നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments