Friday, September 20, 2024

ചാവക്കാട് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യോഗം ചേർന്നു; പെരുന്നാൾ ദിനത്തിൽ ചാവക്കാട് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ഈദ്ഗാഹ് നടത്തും

ചാവക്കാട്: ചാവക്കാട് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ (മുനിസിപ്പൽ ചത്വരം) ഈദ്ഗാഹ് നടത്തുവാൻ ചാവക്കാട് സംയുക്ത ഈദ്ഗാഹ് കമ്മിറ്റി യോഗം തീരുമാനിച്ചു. പെരുന്നാൾ ദിനത്തിൽ രാവിലെ കൃത്യം 7.00 മണിക്ക് നമസ്കാരം ആരംഭിക്കും .നമസ്കാരത്തിന് സാലിഷ് വാടാനപ്പിള്ളി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ-

ചെയർമാൻ -എം ഇക്ബാൽ, കൺവീനർ –  സി. ആർ. ഹനീഫ, ട്രഷറർ പി.കെ. അക്ബർ,  വൈസ് ചെയർമാൻമാർ മുഹമ്മദ്‌ കുഞ്ഞി(തത്ത), വി.ഉസ്മാൻ, മുഹമ്മദാലി കാക്കശ്ശേരി ജോയിന്റ് കൺവീനർമാർ ഫൈസൽ കെ. വി, ഫൈസൽ ഉസ്മാൻ.

വിവിധ വകുപ്പുകളുടെ ചുമതലക്കാരായി എ. കെ. മുഹമ്മദാലി,  റസാഖ് ആലുംപടി,  കെ. വി.ഷിഹാബ്, ഒ. കെ.റഹീം, മുഹമ്മദ്‌ ബഷീർ വി.എം, മുഹമ്മദ്‌ ജാവേദ് എച്ച്. എസ്,  ഷിഹാബ്. ടി. പി. എന്നിവരെയും തെരെഞ്ഞെടുത്തു. ജാഫർ അലി മാഷ്, പി. സി. മുനീർ, ഐ. മുഹമ്മദലി,  പി.വി ഷാജഹാൻ,കുഞ്ഞിമുഹമ്മദ് തിരുവത്ര, കെ.എച്ച്. മായിൻ, ബാദുഷ, സുധീർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments