Friday, November 22, 2024

സാമ്പത്തിക തട്ടിപ്പ്: മോന്‍സൻ മാവുങ്കലിന്റെ മുന്‍ മാനേജരായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിൽ

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ എറണാകുളം തൃക്കാക്കര ചേലൂർ, എൽദോറാഡോ 10 ബിയിൽ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന) നിധി ശോശാ കുര്യൻ (38) എന്നയാളെയാണ് കോട്ടയം വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതികളെ പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കൈയിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി.

കബളിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകുകയും വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ 22 ലക്ഷം ഇവരുടെ അക്കൗണ്ടിൽ വന്നതായി കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ എറണാകുളത്തു നിന്ന് പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments