Sunday, January 11, 2026

എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മയായ എനോറ യു.എ.ഇ ഇഫ്താർ സംഗമം നടത്തി

ദുബായ്: എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മയായ എനോറ യു.എ.ഇ ഇഫ്താർ സംഗമം നടത്തി. ദുബായ് കരാമ സെന്‍ററിലെ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൻ മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു. സാഹിത്യകാരനും മലയാളം അധ്യാപകനുമായ മുരളി മാഷ് മുഖ്യാതിഥിയായി. പ്രവാസലോകത്തെ 37 വർഷത്തെ ഇഫ്താർ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുൽ കാദർ എം.വി, പ്രസിഡണ്ട്‌ ഷാജി എം അലി, സെക്രട്ടറി സമദ്, ഉപദേശകസമിതി അംഗം റസാക്ക് അമ്പലത്ത്, വൈസ് പ്രസിഡന്റ്‌ റിയാസ് അബൂബക്കർ എന്നിവര്‍ സംസാരിച്ചു. ട്രഷറർ സുബിൻ മാത്രംകോട്ട് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments