ദമ്പതികൾ ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്. പ്രഖ്യാപനം വരാനുണ്ടായ മറ്റു കാരണം ആർക്കും വ്യക്തവുമല്ല. സംഭവം മലപ്പുറം ജില്ലാ അതിത്തി പഞ്ചായത്തു കൂടിയായ പുന്നയൂർക്കുളം ഹോട്ട് സ്പ്പോട്ടാക്കി പ്രഖ്യാപിച്ച വിവരം പരന്നതോടെ മേഖലയിലെ ജനങ്ങളേയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
പുന്നയൂർക്കുളം: തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനെ സംബന്ധിച്ച് ആശയക്കുഴപ്പം.
അബൂദാബിയിൽ നിന്ന് കഴിഞ്ഞ ദിവസമെത്തിയ ദമ്പതികൾക്ക് കോവിഡ് പോസിറ്റാവായി പരിശോധനാ ഫലം ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് അധിക്യതർ പഞ്ചായത്തിനെ ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ചത്. എന്നാൽ ഈ ദമ്പതികൾ അബൂദാബിയിൽ നിന്ന് ഗുരുവായൂരിലെ സർക്കാറിൻ്റെ കീഴിലുുള്ള നിരീക്ഷണ കേന്ദ്രത്തിലും അസുഖം സ്ഥിരീകരിച്ചതിനെ തടർന്ന് ഗവ. മെഡിക്കൽ കോളജിലേക്കും പോകുകയുമാണണ്ടായത്. ഇവർ പുന്നയൂർക്കുളത്തുകാരാാണ് എന്ന ഒറ്റക്കാരണത്താലാണ് പഞ്ചായത്തിനെ ജില്ലയിലെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്.
അതേ സമയം ദമ്പതികൾ ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരും പറയുന്നത്. പ്രഖ്യാപനം വരാനുണ്ടായ മറ്റു കാരണം ആർക്കും വ്യക്തവുമല്ല. സംഭവം മലപ്പുറം ജില്ലാ അതിത്തി പഞ്ചായത്തു കൂടിയായ പുന്നയൂർക്കുളം ഹോട്ട് സ്പോട്ടാക്കി പ്രഖ്യാപിച്ച വിവരം പരന്നതോടെ മേഖലയിലെ ജനങ്ങളളേയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. അതിനിടയിൽ പുന്നയൂർക്കുളം പഞ്ചായത്ത് “ഹോട്ട് സ്പോട്ട് ” നടപടി വേണ്ടതില്ല എന്ന ജില്ലാ കളക്ടറുടേതെന്ന പേരിൽ ഫേസ് ബുക്ക് പോസ്റ്റുമായി പഞ്ചായത്ത് പ്രസിഡൻ്റ് തന്നെ രംഗത്ത് വരുകയും ചെയ്തു. എന്നാൽ പ്രഖ്യാപനത്തിൽ തെറ്റുപറ്റിയെന്നോ അബദ്ധവശാൽ സംഭവിച്ചതാണെന്നോ വ്യക്തമാക്കാൻ ഔദ്യോഗികമായ അ യിപ്പൊന്നുമില്ലാത്തതിൽ നാട്ടുകാരിൽ ചിലർ അമർഷത്തിലുമാണ്.