ഗുരുവായൂര്‍: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എടക്കഴിയൂര്‍ മത്സ്യഗ്രാമത്തിൽ 6.915 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരമായി. 1.52 കോടി രൂപ ചെലവില്‍ ഫിഷ് ലാന്‍റിംഗ് സെന്‍റര്‍, 90 ലക്ഷം രൂപയുടെ റിഹാബിലിറ്റേഷന്‍ കം അവയര്‍നെസ് സെന്‍റര്‍, 35 ലക്ഷം രൂപയുടെ സ്ത്രീകളുടെയും കുട്ടികളുടെയും സെന്‍റര്‍, 65 ലക്ഷം രൂപയുടെ ആയുര്‍വ്വേദ ഡിസ്പെന്‍സറി കെട്ടിടം, 80 ലക്ഷം രൂപക്ക് പുന്നയൂര്‍ സ്കൂള്‍ വികസനം, 6.67 ലക്ഷം രൂപയുടെ സീ ഫുഡ് കഫ്ത്തീരിയ, 18 ലക്ഷം രൂപയുടെ ഒ.ബി.എം റിപ്പയര്‍ സെന്‍റര്‍, അവയര്‍നെസ്സ് ആന്‍റ് സ്കില്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാമുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് ഇംപ്രൂവ്മെന്‍റ് എന്നിവക്ക് പുറമേ എടക്കഴിയൂര്‍ ഫിഷര്‍മെന്‍ കോളനിയുടെ വികസനത്തിന് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര-സംസ്ഥാന വിഹിതം തുല്യാനുപാതത്തില്‍ വകയിരുത്തിയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ വികസനത്തിനൊപ്പം മണ്ഡലത്തിൻ്റെ മുഖച്ഛായ മാറ്റാനും കഴിയുമെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു.