Wednesday, May 27, 2026

പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ മാള സ്വദേശിയായ എസ്.ഐ മുങ്ങി മരിച്ചു

മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. മാള അന്നമനട സ്വദേശിയും പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്.ഐയുമായ കെ.എസ് സുബീഷ്മോനാണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുലാമന്തോൾ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ സുബീഷ് മോൻ ഒഴുക്കിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സുബീഷ് മോനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ കയ്പമംഗലം സ്റ്റേഷനിലും സുബീഷ് മോൻ എസ്.ഐ ആയി ജോലി ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments