ഗുരുവായൂർ: ക്ഷേത്ര ഉത്സവ നിവേദ്യമായ കഞ്ഞിയും പുഴുക്കും കഴിക്കാൻ ഇത്തവണയും തൃശൂർ എം.പി ടി.എൻ പ്രതാപനെത്തി. തിരക്കുകൾക്കിടയിലും രാവിലെ നേരത്തെ പത്നിയോടൊപ്പമെത്തിയ പ്രതാപൻ ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നദാന പന്തലിലെത്തി. പ്രസാദ ഊട്ടിൻ്റെ സാരഥ്യമുള്ളക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ജീവനകാരുടെഭരണ സമിതി അംഗം സി മനോജ്, ഭരണ സമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ, പി.ജി രവീന്ദ്രൻ എന്നിവർ ചേർന്ന് എം.പിയെ അന്നദാന പന്തലിലേക്ക് എത്തിച്ചു. പൊതുപ്രവർത്തകരും, സഹപ്രവർത്തകരുമായും ചേർന്ന് പ്രസാദ കഞ്ഞി കഴിച്ച് ഏറെ നേരം ചെലവഴിച്ചാണ് ടി.എൻ പ്രതാപൻ എം.പി മടങ്ങിയത്. ഒ.കെ.ആർ മണികണ്ഠൻ, ആർ രവികുമാർ, കെ.പി ഉദയൻ, കെ.വി സത്താർ, സി.എസ് സൂരജ്, പി.എം മെഹറൂഫ്, ജീഷ്മ സുജിത്ത് കെ.എം ഷിഹാബ്, കെ.കെ രഞ്ജിത്, ഋഷി ലാസർ, ടി.വി കൃഷണ ദാസ്, ടി.കെ ഗോപാലകൃഷ്ണൻ, മുരളി വിലാസ്, രാമചന്ദ്രൻ പല്ലത്ത്, പ്രേം ജി മേനോൻ നവീൻ മാധവശ്ശേരി എന്നിവരും ഒപ്പമുണ്ടായിരുന്നു.