Thursday, April 17, 2025

കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടികൊന്നു

കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് വെട്ടേറ്റത്. രാത്രി 10.15ഓടെയായിരുന്നു സംഭവം.

പ്രദേശത്ത് ക്ഷേത്ര ഉത്സവം നടക്കുന്നതിന് സമീപത്താണ് സംഭവം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ.

കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ കൊയിലാണ്ടി ഏരിയയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments