Friday, November 22, 2024

മതന്യൂനപക്ഷങ്ങളും പിന്നാക്കവിഭാഗക്കാരും കടുത്ത അരക്ഷിതാവസ്ഥയിൽ; ഞായറാഴ്ച എല്ലാ ഇടവകകളിലും സമുദായ ജാഗ്രതാ ദിനം ആചരിക്കുമെന്ന് തൃശ്ശൂർ അതിരൂപത

തൃശ്ശൂർ : മതന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും കടുത്ത അരക്ഷിതാവസ്ഥയിലാണെന്ന് തൃശ്ശൂർ അതിരൂപത. ഈ സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ജാഗ്രതയോടെ സമീപിക്കണമെന്ന് അതിരൂപത. രാജ്യത്ത് ക്രൈസ്തവ വിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെ അക്രമങ്ങൾ ഏറുകയാണ്. സാമൂഹികനീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി ക്രൈസ്തവസമൂഹം മാറുന്നു. ഈ ആശങ്കകളും വേദനകളും രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിരൂപത സർക്കുലർ പുറത്തിറക്കി.

വോട്ട്ബാങ്ക് ലക്ഷ്യമിട്ട് പ്രീണനരാഷ്ട്രീയവുമായി എല്ലാ രാഷ്ട്രീയപാർട്ടികളും മത്സരിക്കുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടു. എന്നിട്ടും പ്രസിദ്ധീകരിക്കാൻ പോലും ഇടതുസർക്കാർ തയ്യാറാകാത്തതിനെ സർക്കുലറിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരേ വിമർശനമൊന്നും ഉന്നയിച്ചിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അതിരൂപത സമുദായ ജാഗ്രതാ സമ്മേളനം നടത്തും. ഫെബ്രുവരി 25-ന് രണ്ടിന് തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിലെ മാർ കുണ്ടുകുളം നഗറിലാണ് സമ്മേളനം. സമ്മേളന സന്ദേശം കൈമാറാൻ അടുത്ത ഞായറാഴ്ച എല്ലാ ഇടവകകളിലും സമുദായ ജാഗ്രതാ ദിനം ആചരിക്കും”

RELATED ARTICLES
- Advertisment -

Most Popular

Recent Comments