Friday, September 20, 2024

ഗുരുവായൂരപ്പന് വഴിപാടായി കെടേശമാല; ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി

ഗുരുവായൂർ:  ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാലകൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട്  വടക്കേഗ്രാമം  വൈദ്യർമഠം എം.കെ വൈദ്യനാഥനാണ് കെടേശമാലകൾ സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി. ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി മനോജ്, വി.ജി രവീന്ദ്രൻ, ക്ഷേത്രം ഡി.എ. പി മനോജ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, വേഷം ആശാൻ എസ് മാധവൻകുട്ടി, ചുട്ടി ആശാൻ ഇ രാജു, വേണുഗോപാൽ പട്ടത്താക്കിൽ, കെ സുകുമാരൻ ആശാൻ എന്നിവർ സന്നിഹിതരായി. കൃഷ്ണനാട്ടത്തിലെ കൃഷ്ണൻ, ബലരാമൻ വേഷങ്ങൾക്ക് തലമുടിയിൽ ചാർത്തുന്നതാണ് കെടേശമാലകൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments