തളിക്കുളം: തമ്പാൻ കടവിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. രണ്ടു പേർ തിരയിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി