Friday, September 20, 2024

സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും  പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം  തടവും രണ്ടു ലക്ഷം  രൂപ പിഴ ശിക്ഷ

കുന്നംകുളം: സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും  ലൈംഗീക  പീഠനത്തിന് ഇരയാക്കിയ പ്രതിക്ക്

31 വർഷം  തടവും 1,45,000  രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്പൻതിട്ട പാറപ്പുറത്ത് വീട്ടിൽ ബഷീറിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി  ജഡ്ജ്  എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥിനി സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ നിന്ന് പ്രതി മൊബൈൽ നമ്പർ എഴുതി നൽകി അതിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയും  പ്രണയത്തിലാവുകയുമായിരുന്നു.  പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ്  കുട്ടിയെ പ്രതി വശീകരിച്ചത്. തുടർന്ന് അതിജീവതിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു. തുടർന്ന്  കുട്ടി സംഭവം വീട്ടിൽ പറഞ്ഞു. തുടർന്ന് കുന്നംകുളം പോലീസ്  സബ് ഇൻസ്‌പെക്ടർ ആയിരുന്ന യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ മൊഴിരേഖപ്പെടുത്തി കേസെടുത്തു. കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് കെ മേനോനാണ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. 23സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് കോടതി വിധി പ്രസ്ഥാവിച്ചത്  പ്രോസിക്യുഷനു വേണ്ടി അഡ്വ. കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. അനുഷ , അഡ്വ. രഞ്ജിക കെ ചന്ദ്രൻ എന്നിവരും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ  പ്രശോബ് എന്നിവരും പ്രവർത്തിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments