Sunday, January 11, 2026

അണ്ടത്തോട് വീട് കയറി അക്രമം; രണ്ട് പേർ അറസ്റ്റിൽ

പുന്നയൂർക്കുളം: അണ്ടത്തോട് വീട് കയറി അക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അണ്ടത്തോട് സ്വദേശികളായ കുന്നമ്പത്ത് വീട്ടിൽ ഫഹദ് (28), മുഹമ്മദ് യാസിര്‍ (23) എന്നിവരെയാണ് വടക്കേക്കാട് പോലീസ് എസ്ഐ ആനന്ദ്, സുധീർ, സുധാകരൻ, നിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്. അക്രമത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അണ്ടത്തോട് ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീം (26), മേളിയിൽ വീട്ടിൽ ആമിനു (51), റാബിയ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷമീമിന് പുറത്ത് കുത്തേറ്റിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കിലായെത്തിയ നാല് പേര് അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിൽ. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments