പുന്നയൂർ: മന്ദലാംകുന്നിൽ ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികൾക്ക് നേരെ ആക്രമണം. രണ്ടുപേർക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി സിറ്റു സേട്ട് (37), ഹാസിം (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നാട്ടുകാരായ ഒരു സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ സിറ്റു സേട്ടിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഹാസിമിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അകലാട് നബവി ആംബുലൻസ്, അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.