ഗുരുവായൂർ: നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറും ഡിസ്പോസിബിൾ ഗ്ലാസ്സും ഉപയാഗിക്കാതെ നഗരസഭ നിർദ്ദേശം മാനിച്ച് കൊണ്ട് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി പ്രവർത്തിക്കുന്ന കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ അംഗങ്ങളുടെ സ്ഥാപനത്തിൽ നിന്നും നിരോധനത്തിൽ പെടാത്ത പാഴ്സൽ സാധനങ്ങൾ പരിശോധന നടത്തി എടുത്ത് കൊണ്ടുപോവുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡണ്ട് സി ബിജുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുത്തപ്പെട്ട സി ബിജുലാലിനെയും മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജി.കെ പ്രകാശിനനെയും യോഗത്തിൽ സ്വീകരണം നൽകി. സി.എ ലോക്നാഥൻ, എൻ.കെ രാമകൃഷ്ണൻ, രവീന്ദ്രൻ നമ്പ്യാർ, അഷ്റഫ്, ഒ.കെ. നാരായണൻ നായർ, രാജേഷ് ഗോകുലം, ചന്ദ്രബാബു എന്നിവർ സംസാരിച്ചു.