Tuesday, April 15, 2025

പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്തു; പ്രതിയായ ചാവക്കാട് സ്വദേശിക്ക്  90 വർഷം കഠിന തടവ്

ചാവക്കാട്: പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത 33 കാരന് 90വർഷം കഠിന തടവും 3 വർഷം വെറും തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് മണത്തല ദ്വാരക ബീച്ച് ദേശത്ത് മഠത്തിൽ പറമ്പിൽ വീട്ടിൽ സിയാദി (33)നെയാണ് ചാവക്കാട് പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിൽ ഇന്ന് ശിക്ഷിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.

വിശദമായ വീഡിയോ വാർത്ത

പിഴയടയ്ക്കാത്ത പക്ഷം  32 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments