Friday, September 20, 2024

സംസം: ഇനി സൗദിയിൽ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും

സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറിൽ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ മുഹമ്മദ് അൽ മൗക്കാലിയും ലുലു ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പുവെച്ചത്.

മക്ക: സൗദിയിൽ സംസം ജലം ഇനി എല്ലാ ലുലു ഹൈപ്പർ മാർക്കറ്റിലും ലഭ്യമാകും.
ഇത് സംബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി.
സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് പദ്ധതി പ്രഖ്യാപിച്ചത്.
സംസം ജലം വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാറിൽ ഹറം കാര്യ വകുപ്പിനെ പ്രതിനിധികരിച്ച് നാഷണൽ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടീ ഓഫീസർ എഞ്ചിനിയർ മുഹമ്മദ് അൽ മൗക്കാലിയും ലുലു ജിദ്ദ റീജണൽ ഡയറക്ടർ മുഹമ്മദ് റഫീഖുമാണ് ഒപ്പ് വെച്ചത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റർ സംസം കാനുകൾ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്.


സംസം ജലം വിതരണം ചെയ്യുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹറം വകുപ്പ് നിർദ്ദേശമനുസരിച്ച് എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക കമാനവും അലങ്കാരവുമൊരുക്കിയാണ് ലുലുവിൽ സംസം വില്പനയ്ക്ക് വെച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments