വാടാനപ്പള്ളി: ഇസ്റ വിദ്യാർത്ഥികളുടെ വാർഷിക കലോത്സവമായ “ഡെസാഫിയോ” ക്യാമ്പസ് ഫെസ്റ്റിന് തുടക്കമായി. കവി സി രാവുണ്ണി ഉദ്ഘാടനം നിർവഹിച്ചു. ബഷീർ റഹ്‌മാനി അധ്യക്ഷത വഹിച്ചു. ഇസ്റ വൈസ് പ്രസിഡന്റുമാരായ പി.എം ഹംസ ഹാജി, എ.കെ അബ്ദുൽ മജീദ് ഹാജി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ ബോസ്ഫറസ്, തുർക്കുമെൻ, അനറ്റോളിയ എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 150 ൽ പരം ഇനങ്ങളിൽ നൂറിലേറെ വിദ്യാർത്ഥികൾ മത്സരിക്കും. ഫെസ്റ്റിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നടന്ന പാരൻസ് മീറ്റിൽ ഹുസൈൻ തങ്ങൾ വാടാനപ്പള്ളി ‘ഗുഡ് പാരന്റിങ്ങ്’ അവതരിപ്പിച്ചു. ‘ഗുരുമുഖം’ സെഷനിൽ അബ്ദുൽ റഷീദ് അൽഖാസിമി, റാഫി സഖാഫി, ഹാരിസ് നൂറാനി, സയ്യിദ് ഇയാസ് നൂറാനി, എ.ആർ സിദ്ധീഖി, യൂസുഫ് സഖാഫി, ഹാഫിള് ഫൈസൽ റഹ്‌മാനി, അജ്മൽ സഖാഫി, അലി ഹൈദർ സഖാഫി,അജ്മൽ ജൗഹരി എന്നിവർ സംവദിച്ചു. നാളെ രാത്രി 8 മണിക്ക് സമാപന സംഗമത്തോടനുബന്ധിച്ചു ‘ഇശൽ സന്ധ്യ’ അരങ്ങേറും. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹുസൈൻ ഫാളിലി സന്ദേശ പ്രഭാഷണം നടത്തും.എഴുത്തുകാരൻ എം ലുഖ്മാൻ മുഖ്യാതിഥിയാവും. ഇസ്റ മാനേജ്മെന്റ് പ്രതിനിധികളായ ആർ.കെ മുഹമ്മദലി, ആർ.എ ഉവൈസ്, സലീം മുസ്‌ലിയാർ, പി.യു ഹനീഫ ഹാജി, ഖാലിദ് വാടാനപ്പള്ളി എന്നിവർ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തോടെ ‘ഡെസാഫിയോ’ സമാപിക്കും.