Friday, November 22, 2024

ആഴക്കടൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിൻ നിലച്ചു; കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ്  റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

ചാവക്കാട്: ആഴക്കടൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു. ചാവക്കാട് സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് പീറ്റേഴ്സ് എന്ന ബോട്ടിലെ കൊല്ലം സ്വദേശികളായ എഴ് മത്സ്യ തൊഴിലാളികളാണ് കടലിൽ കുടുങ്ങിയത്. ചേറ്റുവ ഹാർബറിൽ നിന്നും മൂന്ന് ദിവസം മുൻപാണ് ബോട്ട് മത്സ്യബന്ധനത്തിന് പോയത്. കടലിൽ പന്ത്രണ്ട് നോട്ടിക്കൽ മൈൽ അകലെ പൊക്ലായി വടക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ബോട്ടിന്റെ എഞ്ചിൻ തകരാറിലായത്. തുടർന്ന് വിവരം അഴീക്കോട് ഫിഷറീസ് അധികൃതരെ അറിയിച്ചു. തുടർന്ന് മറൈൻ എൻഫോഴ്സസ്മെൻ്റ് വിജിലൻസ് വിങ് ഉദ്യേഗസ്ഥരായ ഇ.ആർ ഷിനിൽകുമാർ, വി.എൻ പ്രശാന്ത്‌കുമാർ, റസ്ക്യൂ ഗാർഡായ ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ ഗഫൂർ എന്നിവർ ചേർന്ന്  ഫിഷറീസ് ബോട്ടിൽ പോയി രക്ഷാപ്രവർത്തനം നടത്തി തൊഴിലാളികളെ കരക്കെത്തിക്കുകയായിരുന്നു. എഞ്ചിൻ തകരാറിലായ ബോട്ടും കരക്കെത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments