ഗുരുവായൂർ: പാലയൂർ ഇമ്മാനുവൽ ജീവകാരുണ്യ പ്രവർത്തന സമിതിയുടെ നേതൃത്വത്തിൽ തുടർച്ചയായി 28-ാം വർഷവും ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ചു. തെരുവ് മക്കൾക്കൊപ്പം നടന്ന വിരുന്നിൽ 350 ഓളം പേർ പങ്കെടുത്തു. മേഖലയിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും വൈദികരും സന്യസ്ഥരുമെല്ലാം ഒത്തുചേർന്ന ചടങ്ങിൽ ക്രിസ്മസ് കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു. വാർഡ് കൗൺസിലർ കെ.പി.എ റഷീദ് വിരുന്ന് ഉദ്ഘാടനം ചെയ്തു.
ലാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അതിരൂപത ഫൈനാർഡ്സ് ഹെഡ് ഫാദർ വർഗീസ് കൂത്തൂർ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ഐ സൈമൺ മാസ്റ്റർ, ജയ്സൺ ആളുക്കാരൻ, എ.എൽ കുര്യാക്കോസ്, കോഡിനേറ്റർ സി.കെ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
കൊവിഡിനെത്തുടർന്ന് രണ്ടു വർഷം ഭക്ഷണം പൊതിയാക്കി അശരണർക്കെത്തിച്ചു നൽകുകയായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു.