Friday, September 20, 2024

ഗുരുവായൂർ കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ജനുവരി 1, 2, 3 തീയതികളിൽ നടക്കുന്ന വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ക്രിസ്മസ് ദിനത്തിൽ രാവിലെ 6.30 ദിവ്യബലിക്ക് ശേഷം ഫാദർ ഗോഡ്വിൻ കിഴക്കോടൻ കൊടിയേറ്റം കർമ്മം നിർവഹിച്ചു. ജനുവരി ഒന്നിന് വൈകീട്ട് ദേവാലയത്തിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ നിർവഹിക്കും. തുടർന്ന് കെ.സി.സി സ്പോൺസർ ചെയ്യുന്ന കലാസന്ധ്യ അരങ്ങേറും. രണ്ടിന് വിശുദ്ധരുടെ തിരുസ്വരൂപം  എഴുന്നുള്ളിച്ച് വെക്കൽ,  തുടർന്ന് രാത്രി കുടുംബ കൂട്ടായ്മകളിൽ നിന്നും എഴുന്നുള്ളിപ്പുകളുടെ സമാപനത്തിൽ ബാൻഡ് മത്സരം, തേര് മത്സരം  എന്നിവയുണ്ടാകും. തിരുനാൾ ദിനമായ മൂന്നിന് ആഘോഷമായ ദിവ്യബലി മുഖ്യ  കാർമികൻ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത്  ദിവ്യബലി അർപ്പിക്കും. ഉച്ച തിരിഞ്ഞ് അങ്ങാടി ചുറ്റി  പ്രദക്ഷിണം, രാത്രി വെസ്റ്റ് ഗേറ്റ് സ്പോൺസർ ചെയ്യുന്ന വർണ്ണമഴ എന്നിവയും ഉണ്ടാകും. മരിച്ചവർക്ക് വേണ്ടിയുള്ള തിരുക്കർമ്മങ്ങൾ നാലിന് രാവിലെ 6.30 നും വൈകീട്ട് യുണൈറ്റഡ് ക്ലബ് സ്പോൺസർ ചെയ്യുന്ന ഗാനമേളയും ഉണ്ടാകും. ചടങ്ങുകൾക്ക് ജനറൽ കൺവീനർ ജാക്സൺ നീലങ്കാവിൽ ട്രസ്റ്റിമാരായ  ലിന്റോ ചാക്കോ, ഡേയ്സൺ  പതിനാന,എം എഫ് വിൻസൻറ്, പി ആർ ഓ ജോബ് സീ ആൻഡ്രേസ്  പാരിഷ് മീഡിയ പേഴ്സൺ രാജേഷ് ജാക്ക് വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ നേതൃത്വം നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments