വീട്ടുവളപ്പിലെ കിണറിനു അൽ മുകളിൽ കവറുകളിലാക്കി ആൾമറക്ക് മുകളിൽ വെച്ച് പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു ഹാൻസ് പാക്കുകൾ.
വെളിയങ്കോട്: കിണറിന്റെ ആൾ മറക്ക് മുകളിൽ പാത്രം കൊണ്ട് മൂടി സൂക്ഷിച്ചിരുന്ന ഹാൻസ് ശേഖരം എക്സൈസ് പിടികൂടി. വെളിയംകോട് – സ്വദേശി മണപ്പാട്ട് പറമ്പിൽ അഫ്സലിനേയാണ് ( 34 ) പൊന്നാനി എക്സൈസ് അറസ്റ്റിലായ അറസ്റ്റ് ചെയ്തത്. 900 പാക്കറ്റ് ഹാൻസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി.
ഇയാളടെ വീട്ടുവളപ്പിലെ കിണറിനു അൽ മുകളിൽ കവറുകളിലാക്കി ആൾമറക്ക് മുകളിൽ വെച്ച് പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്ന ഹാൻസ് പക്കുകൾ. പുറമേ നിന്ന് നോക്കിയാൽ പാത്രം മൂടിവെച്ചതായേ തോന്നുകയുള്ളൂ . ഡ്രൈവറായ അഫ്സൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പ്രധാന വിൽപ്പനക്കാരനുമാണത്രെ . ഇയാൾ മുമ്പും പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫിസർ ടി. മൊയ്തീൻകോയ , സിവിൽ എക്സൈസ് ഓഫിസർമാരായ എ.കെ രഞ്ജിത്ത്, എ.വി കണ്ണൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു .