ഗുരുവായൂർ: ജീവകാരുണ്യ കൂട്ടായ്മയായ സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടംകൊടയിൽ കമ്മ്യൂണിറ്റി ഹാളിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സുകൃതം വൈസ് പ്രസിഡണ്ട് സ്റ്റീഫൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നവകേരളനഗരനയ കമ്മീഷൻ അംഗമായി നിയമിതനായ നഗരസഭ ചെയർമാൻ എം.കൃഷ്ണ ദാസിനെയും ‘ദർപ്പണം ‘എന്ന കൃതിയിലൂടെ ബൈബിൾ മൂല്യങ്ങളെ ലളിതമാക്കി ജനമനസ്സുകളിലെത്തിച്ച സംസ്ഥാന ജീവനകാരുടെ പെൻഷൻ സംഘടനാ പ്രതിനിധി പി.ഐ സൈമൺ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു.
കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി. നഗരസഭ കൗൺസിലർമാരായ സുബിത സുധീർ, സിന്ധു ഉണ്ണി എന്നിവർ പെൻഷൻ വിതരണവും മാധ്യമ പ്രവർത്തകരായ ആർ ജയകുമാർ, ലിജിത്ത് തരകൻ എന്നിവർ പലവ്യജ്ഞന കിറ്റ് വിതരണവും സുകൃതം രക്ഷാധികാരി ഡോ. നിക്കോളാസ് വി ലാസർ സ്പെഷ്യൽ ഗിഫ്റ്റ് വിതരണവും, ഗുരുവായൂർ സാംസ്ക്കാരിക വേദി പ്രസിഡണ്ട് സി.ഡി ജോൺസൺ കേക്ക് വിതരണവും, സെൻ്റ് ആൻ്റണീസ് പള്ളി ട്രസ്റ്റി വി.വി ജോസ് മധുരം നൽകി ക്രിസ്തുമസ്സ് സന്ദേശവും നൽകി. സുകൃതം സെക്രട്ടറി മേഴ്സി ജോയ്, അധ്യാപിക കൊച്ചുമേരി നിക്കോളാസ് ,ഹൃദ്യ ശ്രീലകം എന്നിവർ സംസാരിച്ചു. തുടർന്ന് ക്രിസ്തുമസ്സ് സൗഹൃദ വിരുന്നും ഉണ്ടായി. വി ബാലചന്ദ്രൻ, ലോറൻസ് നീലംങ്കാവിൽ, എൻ.രാജൻ, എം പ്രഭാകര മാരാർ, ഗീരീഷ് പാലിയത്ത് പി.കെ വേണുഗോപാൽ, ജോയ് തോമസ്, എം.എസ്.എൻ മേനോൻ , പി.ആർ സുബ്രമണ്യൻ, കെ.എസ്.പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.