Monday, April 7, 2025

എസ്ഐക്കെതിരെ ഭീഷണി പ്രസംഗം; എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചാവക്കാട് സ്വദേശി ഹസ്സൻ മുബാറക്കിനെതിരെ കേസെടുത്തു

ചാലക്കുടി: ചാലക്കുടിയിലെ ഭീഷണി പ്രസംഗത്തിൽ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചാവക്കാട് സ്വദേശി ഹസ്സൻ മുബാറക്കിനെതിരെ കേസെടുത്തു. ചാലക്കുടി പൊലീസാണ് കേസെടുത്തത്. നേരത്തെ, ഭീഷണി പ്രസം​ഗത്തിൽ കേസെടുക്കാത്തത് വിവാദമായിരുന്നു. വിമർശനം ഉയർന്നതോടെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെയാണ് ചാലക്കുടി എസ്.ഐയുടെ കാല് തല്ലിയൊടിക്കുമെന്ന് ഹസ്സൻ മുബാറക്കി ഭീഷണി മുഴക്കിയത്.  ചാലക്കുടി എസ്.ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് ഹസൻ മുബാറക് പറഞ്ഞിരുന്നു. എസ്.ഐയുടെ കൈകാലുകൾ തല്ലിയൊടിച്ച് വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാൽ പുല്ലാണെന്നും ഹസ്സൻ മുബാറക്ക് പറഞ്ഞു. എസ്.ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവര്‍ഷമുണ്ടായത്. എസ്.എഫ്.ഐ പ്രവർത്തകര്‍ പൊലീസിനെതിരെ ചാലക്കുടിയിൽ പ്രകടനം നടത്തുന്നതിനിടയിലാണ് ഭീഷണി പ്രസം​ഗമുണ്ടായത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments