Saturday, June 28, 2025

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ ദർശനം നടത്തിയത് 1799 പേർ; ദേവസ്വത്തിന് ലഭിച്ചത് 24.50 ലക്ഷം രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1799 പേർ. ഇത് വഴി ദേവസ്വത്തിന് 24,50,220 രൂപ ലഭിച്ചു. തുലാഭാരം വഴിപാട് വഴി 15,55,310 രൂപയും ലഭിച്ചു. ശബരിമല തീർത്ഥാടകർക്ക് പുറമെ വിവാഹ പാർട്ടിക്കാരുടെ തിരക്കും ക്ഷേത്രത്തിൽ അനുഭവപെട്ടു.

118 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത്. 601 കുരുന്നുകൾക്കും ചോറൂണ് നൽകി. 5,47,308 രൂപയുടെ പാൽപ്പായസവും, 2,44,170 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കിയിരുന്നു . ഭണ്ഡാര ഇതര വരുമാനമായി 66,17,537 രൂപയാണ് ഞായറാഴ്ച്ച ലഭിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments