Friday, September 20, 2024

തീരദേശ മേഖലയിൽ രാത്രി കാല പട്രോളിംഗ് ശക്തമാക്കണം: എസ്.വൈ.എസ്

പുന്നയൂർ: തീരദേശ മേഖലയിൽ രാത്രി കാല പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യപ്പെട്ട്  വടക്കേകാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അമൃതരംഗന് എസ്.വൈ.എസ് മന്ദലാംകുന്ന് യൂണിറ്റ് നിവേദനം നൽകി.

മന്ദലാംകുന്ന് ബീച്ചിൽ കഴിഞ്ഞ ദിവസം ശീതള പാനീയങ്ങൾ കച്ചവടം ചെയ്യുന്ന ഉന്തുവണ്ടിയുടെ ഷീറ്റ് പൊളിച്ച് നശിപ്പിക്കുകയും സോഡ, ഭരണികൾ, മറ്റ് പാത്രങ്ങൾ എടുത്തുകൊണ്ടു പോവുകയും മത്സ്യ തൊഴിലാളികളുടെ ഫൈബർ വഞ്ചികൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാതലത്തിലാണ് നിവേദനം നൽകിയത്. തീരദേശ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം വർധിച്ചു വരുന്നത്   ആശങ്ക ഉണ്ടാക്കുന്നതായും ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും സി.സി.ടി.വി ക്യാമറയും മറ്റും സ്ഥാപിക്കുവാൻ വേണ്ട ഇടപെടലുകൾ ഉണ്ടാവണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു. യോഗത്തിൽ കെ.എം.ജെ ജനറൽ സെക്രട്ടറി ആരിഫ് കരിയാടൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ റ്റി.എം, ഷെമീർ, സുൽത്താൻ, അനസ് മുഈനി, നിയാസ് കൂളിയാട്ട്, അഷ്ഫാർ കിഴക്കൂട്ട് , ഷാഹിദ്, സദ്ദാം, ഇംത്തിയാസ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments