Sunday, November 24, 2024

മൊബൈൽ ഫോണിൽ നാളെ വരും ആ ‘സന്ദേശം’; പേടിക്കേണ്ടതില്ലെന്ന് ടെലികോം വകുപ്പ്‌

തൃശൂർ: കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ ചൊവ്വാഴ്ച(ഒക്ടോബര്‍ 31) വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനുമുള്ള പരീക്ഷണ സന്ദേശം ലഭിച്ചേക്കാമെന്ന് കേന്ദ്ര ടെലികോം വകുപ്പ്. സന്ദേശം കണ്ട് പരിഭ്രമിക്കുകയോ എന്തെങ്കിലും അടിയന്തര സാഹചര്യത്തിന്റെ സൂചനയോ ആയി കാണേണ്ടതില്ലെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു.

അടിയന്തര ഘട്ടങ്ങളിലുള്ള മുന്നറിയിപ്പ് മൊബെെൽ ഫോണുകളിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണമാണിത്. ഉപയോക്താക്കൾ സന്ദേശത്തിനോട് പ്രതികരിക്കേണ്ടതില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പും ചേർന്നാണ് പരീക്ഷണം നടത്തുന്നത്.

വിവിധ മൊബെെൽ ഓപ്പറേറ്റിങ്‌ കമ്പനികളുടെ അലർട്ട് സിസ്റ്റത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഇത്തരം പരിശോധനകൾ രാജ്യത്തുടനീളം നടത്തുമെന്ന് ടെലികോം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല രാജ്യത്ത് ഇത്തരമൊരു പരീക്ഷണം അധികൃതർ നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ നിരവധി ഉഭയോക്താക്കൾക്ക് ഇതിനോടകം അലർട്ട് ലഭിച്ചു കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments