Friday, September 20, 2024

ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ രാജിവെച്ചു; ജനകീയവിഷയങ്ങൾ ഏറ്റെടുക്കാൻ പാർട്ടിയില്ലാത്ത അവസ്ഥയാണെന്ന് ആരോപണം

ചാവക്കാട്: ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ കോൺഗ്രസ് നേതൃ സ്ഥാനങ്ങൾ രാജിവെച്ചു. ഗുരുവായൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനവും ജവഹർ ബാൽ മഞ്ച് ജില്ലാചെയർമാൻ സ്ഥാനവുമാണ് രാജിവെച്ചത്. രാജിക്കത്ത് ഡി.സി സി പ്രസിഡൻറിന്‌ കൈമാറി. ഗുരുവായൂർ ബ്ലോക്കിൽ കോൺഗ്രസ്സ് സഹകരണ കോൺഗ്രസ്സായിമാറിയെന്നും ഒരു വിഭാഗം കെ.പി.സി സി പറഞ്ഞ കരുവന്നൂർ ബാങ്ക് സമരവും യു.ഡി.എഫ് സമരവും ബഹിഷ്കരിക്കാൻ നിർദേശം നൽകുന്നവർക്കൊപ്പമാണെന്നും സത്താർ ആരോപിച്ചു.  പാർട്ടി പരിപാടികൾ ബഹ്ഷ്കരിച്ച് മാർകിസ്റ്റ് പാർട്ടിയെ തൃപ്തി പെടുത്തി മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ വെറും സഹകരണ ബാങ്ക് രാഷ്ട്രീയം മാത്രമാണ് നടത്തുന്നത്. ഇത്തരക്കാരെ പാർട്ടിയിൽ ഇരുത്തി കരുവന്നൂർ ബാങ്ക് അഴിമതിയിൽ എന്ത് സമരം നടത്താനാണ് കോൺഗ്രസിന് കഴിയുകയെന്ന് സത്താർ ചോദിച്ചു.

ജനകീയവിഷയങ്ങൾ ഏറ്റെടുക്കാൻ പാർട്ടിയില്ലാത്ത അവസ്ഥയാണെന്നും സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ പാർട്ടിനോക്കുകുത്തിയാവുകയാണെന്നും കെ.പി സി.സിയുടെയും ജില്ലാകോൺഗ്രസ്സ് കമ്മറ്റിയുടെയും നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ യാതൊരുനടപടിയും സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഗുരുവായൂരിലെന്നും സംഘടനാപ്രവർത്തനം നിശ്ചലമായെന്നും  കെ.വി സത്താർ പറഞ്ഞു. ഒരു പൊതുപ്രവർത്തകനായി ജനങ്ങൾക്കൊപ്പം നിന്ന് സാധാരണ കോൺഗ്രസ്സ് പ്രവർത്തകനായി പ്രവർത്തിക്കുമെന്നും കെ.വി സത്താർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments