Monday, January 12, 2026

പനിബാധിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; മരണ കാരണത്തെക്കുറിച്ച് അവ്യക്തതയെ തുടർന്ന് ഡോക്ടർമാർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു

ചാവക്കാട്: പനിബാധിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. മരണ കാരണത്തെക്കുറിച്ച് അവ്യക്തതയെ തുടർന്ന് ഡോക്ടർമാർ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീറിന്റെ മകൾ നൗല നഫീസ(7) യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽവെച്ച് ഇന്ന് മരിച്ചത്. പാടൂർ ടി.ഐ.ഇ സ്ക്കൂളിലെ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ. രണ്ടു ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ഇന്നലെ മാതാവുമൊത്ത് പൊന്നാനിയിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയും ഇന്ന് രാവിലെ പൊന്നാനിയിലെ കുട്ടികൾക്കും അമ്മമാർക്കുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കം നാളെ ഞായറാഴ്ച ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ നടക്കും. 

മാതാവ്: സാലിഹ.

സഹോദരി: സഹല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments