Friday, November 22, 2024

കർക്കിടക വാവ് ബലി; ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ ആയിരങ്ങളെത്തി

ഗുരുവായൂർ: പിതൃതർപ്പണ ബലികർമ്മങ്ങൾക്കായി ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ ആയിരങ്ങളെത്തി. പിതൃ തർപ്പണ കർമ്മാചാര്യൻ രാമകൃഷ്ണ ഇളയത് മുഖ്യ കാർമികത്വം വഹിച്ചു. പുലർച്ചെ നാലിന് ബലിതർപ്പണം ആരംഭിച്ചു. കാലത്ത് 9 മണി വരെ നീണ്ടു നിന്നു. മോക്ഷപ്രാപ്തി നേടി ബലിതർപ്പണത്തിന് എത്തിചേർന്ന രണ്ടായിരത്തോളം പേർക്ക് കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ക്ഷേത്ര കുളത്തിലും, പരിസരത്തും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

എല്ലാവർക്കും പ്രഭാത ഭക്ഷണവും നൽകി. അരവിന്ദാക്ഷൻ കോങ്ങാട്ടിൽ, വിജയകുമാർ അകമ്പടി.ഇ.രാജു, പി. രാഘവൻ നായർ, മുരളി മണ്ണുങ്ങൽ, ടി.ശിവദാസൻ, ഹരി കൂടത്തിങ്കൽ, കെ.വിശ്വനാഥൻ, ബാബു പെരുന്തട്ട, എം.മുരളി എന്നിവർ നേതൃത്വം നൽകി. തിലക ഹോമം ഉൾപ്പടെയുള്ള അനുബന്ധ വഴിപാടുകൾ ശീട്ടാക്കാൻ സൗകര്യം ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments