Friday, November 22, 2024

ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാത്തവരെ ഭക്ഷണം പാചകം ചെയ്യാൻ അനുവദിക്കരുത്; ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ വിവാഹ മണ്ഡപങ്ങൾക്ക് കത്ത് നൽകി

ചാവക്കാട്: ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്ഥാപനങ്ങൾക്ക് ഓഡിറ്റോറിയങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുള്ള അനുവാദം നൽകരുതെന്നാവശ്യപ്പെട്ട് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ചാവക്കാട് മേഖല കമ്മറ്റിയുടെ നേതൃതത്തിൽ മേഖലയിലെ വിവിധ കല്യാണമണ്ഡപങ്ങളിൽ കത്ത് നൽകി.
ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഭാരാവാഹികളായ സി.പി രാജു, വി ഹംസക്കുട്ടി, കെ.വി ഷാജു, സി.പി അഷറഫ്, കെ.എൻ നവാസ്, പി ഷാജാൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments