പുന്നയൂർക്കുളം: ചാവക്കാട് ബി.ആർ.സിയും അണ്ടത്തോട് ജിഎംഎൽപി സ്കൂളും സംയുക്തമായി പ്രീപ്രൈമറി കഥോത്സവം സംഘടിപ്പിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. പതിനേഴാം വാർഡ് മെമ്പർ ബുഷറ അധ്യക്ഷത വഹിച്ചു. ബി.ആർ.സി. പ്രതിനിധി സനൂപ് പദ്ധതി വിശദീകരണം നടത്തി. പ്രധാന അധ്യാപിക സൈഫുന്നീസ, പി.ടി.എ. പ്രസിഡന്റ് നവാസ്, എസ്.എം.സി. ചെയർമാൻ താഹിർ, മദർ പി.ടി.എ. പ്രസിഡന്റ് മനീഷ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കഥാവതരണം നടന്നു. കഥപറച്ചില്‍, കഥാവായന എന്നിവയുടെ സംസ്‌കാരം പ്രീ സ്‌കൂളുകളിലും വീടുകളിലും വളര്‍ത്തുക, കുട്ടികളില്‍ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടല്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കഥോത്സവം സംഘടിപ്പിച്ചത്. സക്കീർ ഹുസൈൻ, അധ്യാപകരായ ബാൽകീസ്, സബിത, മിനി, റെൻസി എന്നിവരും രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.