Saturday, April 5, 2025

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൈപ്പമംഗലം: മൂന്നുപീടിക ബീച്ചിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്നും 800 മീറ്ററോളം തെക്ക് ഭാഗത്ത് വാസ്കോ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നതിനിടെ ഏഴരയോടെയാണ് മൃതദേഹം കണ്ടത്. പെരിഞ്ഞനം സ്മാരകം സ്കൂളിനു അടുത്ത് താമസിക്കുന്ന കുഞ്ഞുമാക്കൻ പുരക്കൽ സുരേഷ് (52) ആണ് മരിച്ചത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പോണത്ത് ബാബുവിന്റെ പേരിലുള്ള ചാവൽ ദേതെ ബാബ എന്ന വള്ളമാണ് മറിഞ്ഞ്. മത്സ്യബന്ധനത്തിന് ഇറങ്ങുമ്പോൾ തിരയിൽ പെട്ട് മറിയുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments