ചാവക്കാട്: തീരദേശ ഹെെവെ മുടക്കാനുള്ള മുസ്ലിം ലീഗ് സമരം അപഹാസ്യമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനറും ഗുരുവായൂർ നിയോജകമണ്ഡലം മുൻ എം.എൽ.എയുമായ കെ.വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കടലോരത്തിന്‍റെ വികസന ചരിത്രത്തിലെ
വലിയ ഒരദ്ധ്യായത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. ഇതിനെയാണ് ലീഗ് കണ്ണും പൂട്ടി എതിര്‍ക്കുന്നത്. ആരുടെയെങ്കിലും ഭൂമി തട്ടിയെടുക്കുന്നതല്ല തീരദേശ ഹെെവെ.
നിയമാനുസൃതം ഭൂവുടമകള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കി മാത്രമെ ഭൂമി ഏറ്റെടുക്കാനാകൂവെന്നും അബ്ദുൽ ഖാദർ പറഞ്ഞു. വില നിര്‍ണ്ണയം പോലുള്ള നടപടി ക്രമങ്ങള്‍ നടക്കാനിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തീരദേശ ഹെെവെ എന്ന ജനങ്ങളുടെ
ചിരകാല അഭിലാഷത്തിനെതിരെ നുണ പ്രചാരണം നടത്തുന്നത് വിലപ്പോവില്ല. തീരദേശ ഹെെവെ പ്രധാനം ചെയ്യുന്നത്
ടൂറിസം രംഗത്തെ അപാരമായ സാദ്ധ്യതയെയാണ്. കടലോരത്തു കൂടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും ദെെര്‍ഘ്യമേറിയ സെെക്കിള്‍ ട്രാക്ക് തീരദേശ പാതയോടൊപ്പം വിഭാവനം ചെയ്യുന്നുണ്ട്. കടപ്പുറത്തിന്‍റെ വികസനത്തില്‍ നിര്‍ണ്ണായകമാകുന്ന
അഴിമുഖം പാലവും ഇതോടൊപ്പം യാഥാര്‍ത്ഥ്യമാകും. ഇതിനെയൊക്കെയാണ് മുസ്ലിം ലീഗ് എതിര്‍ക്കുന്നതെന്ന് കെ.വി അബ്ദുൽ ഖാദർ പറഞ്ഞു.
ദേശീയ പാതയുടെ സ്ഥലമെടുപ്പിലും ഇതേ നിലപാട് തന്നെയായിരുന്നു മുസ്ലിം ലീഗ് എടുത്തിരുന്നത്. ചാവക്കാട് ടൗണില്‍
അന്ന് നടത്തിയ സമരം ആരും മറന്നിട്ടില്ല. ഭൂവുടമകള്‍ക്ക് ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നല്‍കിയാണ്
ഭൂമി ഏറ്റെടുത്തത്. ദേശീയ പാതയെ തുരങ്കം വയ്ക്കാന്‍ നുണ പ്രചാരണം നടത്തിയ അതേ കൂട്ടരാണ് ഇന്ന്
തീരദേശ പാതക്കെതിരെയും സമരവുമായി ഇറങ്ങിയിട്ടുള്ളത്.
ജനങ്ങൾ യാതൊരു വിലയും ഇതിന് കല്‍പ്പിക്കില്ല. സര്‍ക്കാരിന്‍റെ വികസന
പദ്ധതികള്‍ക്ക് ജനങ്ങളുടെ പൂര്‍ണ്ണ
സഹകരണം ഉണ്ടാകണമെന്നും കെ വി അബ്ദുൽ ഖാദർ അഭ്യർത്ഥിച്ചു.