ചാവക്കാട്: പുത്തൻ കടപ്പുറം ആൽബിയൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ തിമിര നിർണയ നേത്ര പരിശോധന ക്യാമ്പ് ഇന്ന് നടക്കും.
രാവിലെ 9.30 മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. പുത്തൻകടപ്പുറം എച്ച്.ഐ.എൽ.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് ഉദ്ഘാടനം ചെയ്യും. 20-ാം വാർഡ് മെമ്പർ അസ്മത്തലി അധ്യക്ഷത വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള വിവരങ്ങൾക്കായി 8129365265, 9995449359 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ചാവക്കാട് പുത്തൻ കടപ്പുറത്ത് സൗജന്യ തിമിര നിർണയ നേത്ര പരിശോധന ക്യാമ്പ് ഇന്ന് നടക്കും
RELATED ARTICLES

