Saturday, April 5, 2025

മടേക്കടവ് നിവാസികളും ബി.ഐ.ആർ.കെ തൃശൂർ ജില്ലാ കമ്മിറ്റി ഹെയർ ബാങ്കും സംയുക്തമായി ഹെയർ ഡൊണേഷൻ സംഘടിപ്പിച്ചു

ചാവക്കാട്: മടേക്കടവ് നിവാസികളും ബി.ഐ.ആർ.കെ തൃശൂർ ജില്ലാ കമ്മിറ്റി ഹെയർ ബാങ്കും സംയുക്തമായി അമല ആശുപത്രിയിലെ ഹെയർ ബാങ്കിലേക്ക് ഹെയർ ഡൊണേഷൻ സംഘടിപ്പിച്ചു. സി.പി.എം മടേക്കടവ് ബ്രാഞ്ച് സെക്രട്ടറി കെ.സി പ്രേമൻ ഉദ്ഘാടനം ചെയ്തു. ബി.ഐ.ആർ.കെ ലേഡീസ് വിംഗ് സെക്രട്ടറി റസീന അസീസ് അധ്യക്ഷത വഹിച്ചു. 12 പേരോളം കേശദാനം നടത്തി.

കേശദാനം നടത്തിയവർക്ക് ബി.ഐ.ആർ.കെ സംസ്ഥാന സെക്രട്ടറി ഷൗക്കർ മന്ദലാംകുന്ന്, തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ അലി അക്ബർ അകലാട് എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. അയൂബ് ചാവക്കാട്, അമീറാ സജീർ, വിബിത എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments