Friday, September 20, 2024

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്: ബി.ജെ.പി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ഗിരികുമാർ അറസ്റ്റില്‍

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ നിർണായക അറസ്റ്റ്. ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും നഗരസഭാ വാർഡ് കൗൺസിലറുമായ ഗിരികുമാർ അറസ്റ്റിൽ.
ഗിരികുമാറിന് കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന നിർണായക തെളിവുകൾ പുറത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് ഗിരികുമാറിന്റെ ടെലിഫോൺ രേഖകൾ അടക്കമുള്ള വിവരങ്ങൾ ലഭിച്ചു. ആർഎസ്എസിന്റെ ജില്ലാ ബൗദ്ധിക് പ്രമുഖ് ആയിരുന്നു ഗിരികുമാർ. പ്രതികളെ ഒളിപ്പിച്ചതിനും ഗിരികുമാറിന് പങ്കുണ്ടെന്ന് വ്യക്തമായി.
അതേസമയം, ആശ്രമം കത്തിച്ച കേസിൽ ചൊവ്വാഴ്ച ഒരു ആർ എസ് എസ് പ്രവർത്തകൻ കൂടി അറസ്റ്റിലായിട്ടുണ്ട്. കരുമംകുളം സ്വദേശി ശബരി എസ് നായരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസിന്റെ സജീവപ്രവർത്തകനായ ശബരി പത്തിലധികം കേസുകളിൽ പ്രതിയാണ്.
2018 നവംബറിലായിരുന്നു കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് അക്രമികള്‍ തീയിട്ടത്. കാര്‍പോര്‍ച്ചുള്‍പ്പെടെ ആശ്രമത്തിന്റെ മുന്‍വശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് ആക്രമത്തില്‍ കത്തിയമര്‍ന്നത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments