Friday, November 22, 2024

പുഴയ്ക്കൽ റോഡ് നിർമ്മാണ പ്രവർത്തി നടത്താതെ അടച്ചിടുന്നു; ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണം: എ. പ്രസാദ്

തൃശൂർ: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രാജക്റ്റിനു കീഴിൽ 214 കോടി രൂപ ചിലവഴിച്ച്
തൃശൂർ പാറമേക്കാവ് അമ്പലം മുതൽ കല്ലുംപുറം വരെയുള്ള റോഡ് വികസനത്തിൻ്റ ഭാഗമായുള്ള റോഡ് നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണന്നും
നിർമ്മാണം പ്രവർത്തി നടത്താതെ റോഡ് പല ഭാഗത്തും അടച്ചിട്ടിരിക്കുയാണന്നും
അടിയന്തിരമായി ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട്
കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് തൃശൂർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.
നിർമ്മാണം പ്രവർത്തി നടത്താതെ റോഡ് പല ഭാഗത്തും അടച്ചിട്ടിരിക്കുന്നതുമൂലം പുഴയ്ക്കൽ – അയ്യന്തോൾ – പൂങ്കുന്നം ഭാഗത്ത് വാഹനങ്ങളുടെ നീണ്ട ക്യൂ മൂലം വാഹനഗതാഗതം വലിയ ബുദ്ധിമുട്ടിലാണനും പൊതുജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണിതെന്നും എ.പ്രസാദ് പറഞ്ഞു. തൃശൂർ പൂരം ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ വാഹനഗതാഗതം സുഖമമാക്കാൻ നിർമ്മാണം നടത്താതെ പല ഭാഗത്തും അനാവശ്യമായി അടച്ചിട്ട റോഡുകൾ അടിയന്തിരമായി തുറന്നുകൊടുക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്നും എ.പ്രസാദ് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments