ഗുരുവായൂർ: മഹാത്മ സോഷ്യൽ സെൻ്റർ നേതൃത്വത്തി ഗുരുവായൂർ അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കി. ഗുരുവായൂർ നഗരസഭാ സെക്കുലർ ഹാളിൽ നടന്ന സൗഹൃദ സംഗമത്തിൽ ഗുരുവായൂർ, ചാവക്കാട് മേഖലയിലെ സാമുഹിക സാംസ്ക്കാരിക,മത രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. മഹാത്മ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
മണത്തല ജുമാ മസ്ജിദ് ഇമാം ഡോക്ടർ അബ്ദുൽ ലത്തീഫ് ദാരിമി ഹൈതമി, സായി സജ്ജീവനി ട്രസ്റ്റ് ചെയർമാൻ ഹരി നാരയണൻ, ചെമ്മണ്ണൂർ പള്ളി വികാരി ഫാദർ ഫെബിൻ കൂത്തൂർ എന്നിവർ മത സൗഹാർദ സന്ദേശങ്ങൾ കൈമാറി.
മഹാത്മ സോഷ്യൽ സെൻ്റർ അഡൈസറി ബോർഡ് ചെയർമാൻ സി.എം സഗീർ, ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടർ പ്രേമാനന്ദൻ, നഗരസഭാ കൗൺസിലർ കെ.പി.എ റഷീദ്, ജമാൽ താമരത്ത്, ലതാ പ്രേമൻ, സി.എസ് സൂരജ്, ജോയ്സി ടീച്ചർ, എം.എ മൊയ്തീൻഷാ, അനീഷ് പാലയൂർ എന്നിവർ സംസാരിച്ചു.